Connect with us

Ongoing News

'പുതിയ അജന്‍ഡകള്‍ നിശ്ചയിക്കേണ്ട സമയമായി'

Published

|

Last Updated

തിരുവനന്തപുരം: പുതിയ അജന്‍ഡകള്‍ നിശ്ചയിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായി യു എസിലെത്തിയ നരേന്ദ്ര മോദിയും ബരാക് ഒബാമയും വാഷിംഗടണ്‍ പോസ്റ്റിലെഴുതിയ സംയുക്ത എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും യു എസും തമ്മിലുള്ള ബന്ധം സ്ഥിരവും വിശ്വസ്തവുമാണ്. എന്നാല്‍ അതിന്റെ യഥാര്‍ഥ സാധ്യതകള്‍ ഇതുവരെ യാഥാര്‍ഥ്യമാക്കാനായിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.
ബന്ധം മെച്ചപ്പെടുത്തുന്നതിന് വന്‍ സാധ്യതകളാണ് ഇരുര്ജ്യങ്ങള്‍ക്കുമിടയിലുള്ളത്. പരമ്പരാഗത ലക്ഷ്യങ്ങളില്‍ നിന്ന് രണ്ട് രാജ്യങ്ങളും എത്രയോ മുന്നോട്ട് പോയി. പരസ്പര ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമായിരുന്നു ഈ മുന്നേറ്റം. പുരോഗതിക്കായി പുതിയ അജണ്ഡകള നിശ്ചയിക്കേണ്ട സമയമായെന്ന് ഇരുവരും എഡിറ്റോറിയലില്‍ എഴുതി. വ്യാപാരം, നിക്ഷേപം, സാങ്കേതികത ഇരു പക്ഷത്തിനും നേട്ടമാണ് ഉണ്ടാകേണ്ടത്. യു എസ് ആഗോള പുരോഗതിയുടെ എന്‍ജിനാണ്. ഇന്റലിജന്‍സ്, തീവ്രവാദ നിര്‍മാര്‍ജനം, നിയമവാഴ്ച എന്നീ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. മുമ്പെന്നേക്കാളുമുപരി ഇന്ത്യയും യു എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഊര്‍ജ മേഖലയില്‍ ഇരുരാ്ജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒബാമയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ആണവ മേഖലയിലും സഹകരിച്ച് പ്രവര്‍ത്തിക്കും. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും പ്രതിപാദ്യമായത്. ഒബാമയയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഒബാം നല്‍കിയ വിരുന്നിലും മോദി പങ്കെടുത്തു.

Latest