ജോയ്‌സ് ജോര്‍ജുമായി ചര്‍ച്ചയില്ല:മന്ത്രി തിരുവഞ്ചൂര്‍

Posted on: October 1, 2014 12:08 am | Last updated: October 1, 2014 at 12:08 am
SHARE

തൊടുപുഴ: കുറത്തിക്കുടി ആദിവാസി കോളനിയിലേക്കുള്ള കലുങ്ക് പൊളിച്ച സംഭവത്തില്‍ ജോയ്‌സ് ജോര്‍ജ് എം പിയുമായി ചര്‍ച്ച ഇല്ലെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെഎസ്‌യു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. വനപാലകര്‍ കലുങ്ക് പൊളിച്ചതില്‍ പ്രതിഷേധിച്ച് ജോയ്‌സ് ജോര്‍ജ് എം പി നിരാഹാരം അനുഷ്ഠിച്ചിരുന്നു. അഞ്ചുദിവസം നീണ്ട വഴിതടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ ഇടതുനേതാക്കളുടെ ഇടപെടലോടെയാണ് ജോയ്‌സ് ജോര്‍ജ് എംപി അവസാനിപ്പിച്ചത്. നാലിനു വനം മന്ത്രി കാര്യങ്ങള്‍ വിശദമാക്കാന്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും പൊളിച്ച കലുങ്കുകളും റോഡുകളും പുനര്‍നിര്‍മിക്കണമെന്നും കുറ്റക്കാരായ വനപാലകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിലുമാണ് ജോയ്‌സ് ജോര്‍ജ് എംപി നിരാഹാരം അവസാനിപ്പിച്ചത്. എന്നാല്‍, മൂന്നു മീറ്ററില്‍ കൂടുതല്‍ റോഡ് പണിയാന്‍ അനുവദിച്ച ഫോറസ്റ്റ് ഉദ്യോസ്ഥര്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി നടപടികള്‍ പിന്നീട് സ്വീകരിക്കുമെന്നും മന്ത്രി ഇന്നലെ തൊടുപുഴയില്‍ പറഞ്ഞു.