ഇസ്മായില്‍ റാവൂത്തര്‍ക്ക് ‘കേളി’ പ്രതിഭാ രത്‌ന പുരസ്‌കാരം

Posted on: September 30, 2014 8:03 pm | Last updated: September 30, 2014 at 8:03 pm
SHARE

ismail ravutharദുബായ്:മധ്യ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക വേദിയായ മാവേലിക്കര കേളിയുടെ പ്രതിഭാ രത്‌ന പുരസ്‌കാരത്തിന് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും ഫൈന്‍ ഫെയര്‍ ഗ്രൂപ്പ് മേധാവിയുമായ ഇസ്മായില്‍ റാവൂത്തര്‍ അര്‍ഹനായി. ജീവകാരുണ്യ മേഖലയിലും ബിസിനസ് രംഗത്തും നല്‍കുന്ന സംഭാവനകളെ മുന്‍ നിറുത്തിയാണ് പുരസ്‌കാരത്തിന് ഇസ്മായില്‍ റാവൂത്തറിനെ തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു. നോര്‍ക്ക ഡയറക്ടര്‍ എന്ന നിലയില്‍ ഇസ്മായില്‍ റാവൂത്തറിന്റെ പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും കേളി ഭാരവാഹികള്‍ പറഞ്ഞു.

മാവേലിക്കര ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലെ പ്രൊഫ.നരേന്ദ്രപ്രസാദ് നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമര്‍പ്പണം നടത്തി.