ജയലളിതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സിനിമാതാരങ്ങള്‍

Posted on: September 30, 2014 12:02 pm | Last updated: September 30, 2014 at 11:45 pm
SHARE

-jayalalitha-supportedചെന്നൈ: ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തമിഴ് സിനിമാ പ്രവര്‍ത്തകരുടെ ഉപവാസം. ഇന്ന് സിനിമാ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. തിയറ്ററുകള്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കുന്നില്ല. സിനിമാ-സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഉപവാസത്തിന് നിരവധി സിനിമാപ്രവര്‍ത്തകരാണ് എത്തിയത്.
ചെപ്പോക്കിലെ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിന് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ എത്തിയത്. ശരത്കുമാര്‍, ഭാഗ്യരാജ്, നരേന്‍, ശ്രീകാന്ത്, പി വാസു, സംവിധായകന്‍ ശെല്‍വമണി തുടങ്ങി നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചടങ്ങിനെത്തി. വൈകീട്ട് ആറ് വരെയാണ് ഉപവാസം.
ജയലളിതയെ കുറ്റക്കാരിയായി വിധിച്ചതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്കിയും വിവിധ തൊഴിലാളികള്‍ പണിമുടക്കിയും പ്രതിഷേധിച്ചു. 20 ഓളം എഐഎഡിഎംകെ പ്രവര്‍ത്തര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.