വനിതാ ബസ് സര്‍വീസിന് ഒരു വയസ്സ്

Posted on: September 30, 2014 10:53 am | Last updated: September 30, 2014 at 10:53 am
SHARE

കോഴിക്കോട്: ജില്ലയില്‍ വനിതകള്‍ക്ക് മാത്രമായി പന്തീരാങ്കാവ്- പെരുമണ്ണ റൂട്ടില്‍ ആരംഭിച്ച ബസ് സര്‍വീസ് സേവനത്തിന്റെ ഒരു വര്‍ഷം പിന്നിട്ടു.
വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വൈകീട്ട് മാനാഞ്ചിറയില്‍ നിന്ന് ചാലപ്പുറത്തേക്ക് പ്രത്യേക സര്‍വീസ് നടത്തി. ജന്മദിന സര്‍വീസില്‍ യാത്രക്കാരായി ജില്ലാ കലക്ടര്‍ സി എ ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, എം ടി പത്മ, ശ്രീവല്ലി രാമന്‍, കെ അജിത, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമണി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ നാരായണന്‍ തുടങ്ങിയവരുണ്ടായിരുന്നു.
ഈ റൂട്ടില്‍ മൂന്ന് ബസുകളാണ് രണ്ട് ട്രിപ്പ് വീതം വനിതാ സര്‍വീസ് നടത്തുന്നത്.