Connect with us

International

അബ്ദുല്ല അബ്ദുല്ലയുടേത് പിടിച്ചു വാങ്ങിയ പദവി

Published

|

Last Updated

കാബൂള്‍: തിരഞ്ഞെടുപ്പിന് ശേഷവും തുടര്‍ന്ന കര്‍ക്കശ നിലപാടിന്റെ വിജയമാണ് അബ്ദുല്ല അബ്ദുല്ലയുടെ അധികാര ലബ്ധി. പ്രധാനമന്ത്രിപദത്തിന് തുല്യമായ ചീഫ് എക്‌സിക്യൂട്ടീവ് പദവിയാണ് അബ്ദുല്ലക്ക് നല്‍കിയിരിക്കുന്നത്. അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും ഇഷ്ടതോഴനായാണ് അബ്ദുല്ല അറിയപ്പെടുന്നത്. ഒപ്താല്‍മോളജി ബിരുദധാരിയായ അബ്ദുല്ല അഫ്ഗാന്‍ ദേശീയ സഖ്യം നേതാവാണ്. മതപരിഷ്‌കരണവാദിയായ അബ്ദുല്ല 1992-96 കാലത്തെ ബുര്‍ഹാനുദ്ദീന്‍ റബ്ബാനി മന്ത്രിസഭയില്‍ അംഗമായിരുന്നു. കടുത്ത താലിബാന്‍വിരുദ്ധനായ അദ്ദേഹത്തിന്റെ സാന്നിധ്യം താലിബാനുമായുള്ള ചര്‍ച്ചകള്‍ക്ക് വിലങ്ങുതടിയാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ അബ്ദുല്ല അബ്ദുല്ല 45 ശതമാനം വോട്ടുകള്‍ നേടിയിരുന്നു. രണ്ടാം പാദത്തില്‍ അശ്‌റഫ് ഗനിക്ക് മുമ്പില്‍ അടിയറ പറഞ്ഞു.