Connect with us

International

സ്ഥാനമേറ്റെടുക്കല്‍ ചടങ്ങിനിടെ അഫ്ഗാനില്‍ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ സംഘം നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സര്‍ക്കാര്‍ കാര്യാലയത്തിന് മുന്നിലാണ് സ്‌ഫോടനം. പാക്ത്യ പ്രവിശ്യയിലെ സുര്‍മാത് ജില്ലാ കാര്യാലയത്തിന് മുന്നിലെ കവാടത്തില്‍ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനവുമായി എത്തി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് താലിബാന്‍ തീവ്രവദികളും കൊല്ലപ്പെട്ടവരിലുണ്ട്. നാല് പോലീസുകാരും രണ്ട് സാധാരണക്കാരും രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷം ഓരോ ദിവസവും 18 പേര്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
വിമാനത്താവളത്തിനടുത്ത് താലിബാന്‍ നടത്തിയ മറ്റൊരു സ്‌ഫോടനത്തില്‍ നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര നഗരമായ കുണ്ഡസിലെ മൃഗ മാര്‍ക്കറ്റില്‍ നടന്ന ചവേര്‍ നടത്തിയ ആക്രമണത്തില്‍ ചവേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ പ്രസിഡന്റായി അശ്‌റഫ് ഗനി അധികാരമേറ്റതിനിടെ തീവ്രവാദികള്‍ ആക്രണം ശക്തമാക്കിയിരിക്കുകയാണ്.

Latest