മങ്കരയുടെ ചരിത്രം അഭ്രപാളിയിലേക്കും

Posted on: September 30, 2014 12:08 am | Last updated: September 29, 2014 at 11:09 pm
SHARE

പാലക്കാട്: മങ്കരയുടെ ചരിത്രഗാഥയെന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. മങ്കരയുടെ വൈവിധ്യമാര്‍ന്ന ചരിത്രത്തെ ആധാരമാക്കിയുള്ള ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിച്ചു. മങ്കര ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം എന്‍ ഗോകുല്‍ദാസ് അധ്യക്ഷനായിരുന്നു,
ഗ്രാമധ്വനി ചീഫ് എഡിറ്റര്‍ കനകരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റഅ നാദിറ, സി വിനയന്‍, എം എസ് ദാസ് മാട്ടുമന്ത, വെള്ളപ്പന്‍ എന്നിവര്‍ സംസാരിച്ചു.
ഐ ടി എല്‍ ഇറോം ഗ്രൂപ്പിന്റെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ഡോക്യുമെന്ററിയില്‍ മങ്കരയുടെ ചരിത്രപരമായ സവിശേഷത, സാംസ്‌കാരികമായ ഭൂമിക, സ്വാതന്ത്ര്യ സമരകാലത്ത് മങ്കരയുടെ ദേശീയതലത്തിലുള്ള പ്രസക്തി, വികസനത്തിന്റെ നാള്‍വഴികള്‍ എന്നിവയാണ് ഉള്‍ ക്കൊള്ളിച്ചിരിക്കുന്നത്.
മീഡിയാ അസോസിയേറ്റ്‌സിന്റെ ബാനറില്‍ പത്രപ്രവര്‍ത്തകനായ എം എസ് ദാസ് മാട്ടുമന്തയാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.