Connect with us

Kozhikode

ഏഴര ലക്ഷം രൂപവരുന്ന ചന്ദനമുട്ടികളുമായി കൊടുവള്ളി സ്വദേശി പിടിയില്‍

Published

|

Last Updated

താമരശ്ശേരി: ഏഴരലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളുമായി കൊടുവള്ളി സ്വദേശിയെ വനംവകുപ്പ് പിടികൂടി. കൊടുവളളി ഇളവന്‍ചാലില്‍ നൗഫലിനെ(31)യാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഫോറസ്റ്റ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളില്‍കെട്ടി സൂക്ഷിച്ച 146 കിലോ ചന്ദന മുട്ടികള്‍ നൗഫലിന്റെ വീട്ടില്‍നിന്നും പിടിച്ചെടുത്തു. വീട് കേന്ദ്രീകരിച്ച് ചന്ദന വിപണനം നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് ഫഌയിംഗ് സ്‌ക്വാഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ സുനില്‍കുമാര്‍, താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മാര്‍ക്കറ്റില്‍ ഏഴരലക്ഷത്തോളം രൂപ വിലവരുന്ന ചന്ദനമുട്ടികള്‍ അയല്‍ സംസ്ഥാനത്തുനിന്നും എത്തിക്കുന്നതാണെന്നാണ് സൂചന. നൗഫലിന്റെ സഹോദരന്‍ മനാഫ് പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. മനാഫാണ് ചന്ദന ഇടപാടിലെ പ്രധാന കണ്ണിയെന്നും ഇയാളെ പിടികൂടിയാല്‍ ചന്ദന കടത്തിന്റെ ചുരുളഴിയുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെയും ചന്ദനവും നാളെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.