ബിവറേജസ് കോര്‍പ്പറേഷനെതിരെ ടി എന്‍ പ്രതാപന്‍ ഹൈക്കോടതിയില്‍

Posted on: September 29, 2014 9:00 pm | Last updated: September 30, 2014 at 12:30 am

tn prathapanകൊച്ചി:ബിവറേജസ് കോര്‍പ്പറേഷനെതിരെ ടി എന്‍ പ്രതാപന്‍ ഹൈക്കോടതിയെ സമീപിച്ചു. മദ്യ ഉപഭോഗം സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ അവാസ്തവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. 418 ബാറുകള്‍ അടച്ചു പൂട്ടിയ ശേഷം മദ്യ വില്‍പ്പന കൂടി എന്ന ബീവറേജസ് കോര്‍പ്പറേഷന്റെ വാദം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതാപന്‍ ആരോപിച്ചു.

ALSO READ  ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: ടി എൻ പ്രതാപൻ എം പി