ജയലളിതക്കെതിരായ കോടതിവിധി: അമ്പ്രാംപാളയത്ത് ബസുകള്‍ തടഞ്ഞു; യാത്രക്കാര്‍ വലഞ്ഞു

Posted on: September 28, 2014 11:35 am | Last updated: September 28, 2014 at 11:35 am
SHARE

ksrtc-bus-service-to-punalur-via-tenmalaഗോവിന്ദാപുരം: പൊള്ളാച്ചി അമ്പ്രാംപാളയത്ത് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ബസ്സുകള്‍ തടഞ്ഞത് കേരളത്തിലേക്കുള്ള യാത്രക്കാരെ വലച്ചു.
ജയലളിതക്കെതിരെ കോടതിവിധിയെതുടര്‍ന്നാണ് പൊള്ളാച്ചിയില്‍ നിന്നും തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അമ്പ്രാംപാളയം, വളന്തായ്മരം എന്നിവിടങ്ങളില്‍ തടഞ്ഞത്.
കേരളത്തിലെത്തുന്ന യാത്രക്കാരും രോഗികളും 18 കിലോമീറ്റര്‍ കാല്‍നടയായി ഗോവിന്ദാപുരത്തിലെത്തിയാണ് യാത്ര തുടര്‍ന്നത്. തൃശൂരില്‍നിന്നും പഴനിയിലേക്കുള്ള തീര്‍ഥാടകര്‍ അടങ്ങിയ നാല് വാഹനങ്ങള്‍ ജമീന്‍ ഊത്തുക്കുളിയില്‍ തടഞ്ഞു തിരിച്ചുവിട്ടു.
ഗോവിന്ദാപുരത്ത് തമിഴ്‌നാടിന്റെ സ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളും സമരാനുകൂലികള്‍ കേരളത്തിലെക്ക് തിരിച്ചയച്ചു. ചരക്കുലോറികള്‍ റോഡിന്റെ പലഭാഗങ്ങളിലായി തടഞ്ഞിട്ടു.