നരേന്ദ്ര മോഡിക്ക് സമന്‍സ് കൈമാറിയാല്‍ പതിനായിരം ഡോളര്‍ ഇനാം

Posted on: September 27, 2014 3:45 pm | Last updated: September 27, 2014 at 3:45 pm
SHARE

modiന്യൂയോര്‍ക്ക്: യു എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ യു എസ് ഫെഡറല്‍ കോടതി പുറപ്പെടുവിച്ച സമന്‍സ് അദ്ദേഹത്തിന് കൈമാറാന്‍ അമേരിക്കയിലെ മനുഷ്യാവകാശ സംഘടന ഇനാം പ്രഖ്യാപിച്ചു. സമന്‍സ് മോഡിക്ക് കൈമാറുന്നയാള്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന സംഘടനയാണ് ഇനാം പ്രഖ്യാപിച്ചത്. മോഡി പങ്കെടുക്കുന്ന ഏതെങ്കിലും ഒരു ചടങ്ങില്‍ വച്ച് സമന്‍സ് കൈമാറിയാല്‍ മതി. നേരിട്ട് കൈയില്‍ കൊടുക്കാനായില്ലെങ്കില്‍ പത്ത് അടി ദൂരെ നിന്ന് എറിഞ്ഞു കൊടുത്താലും ഇനാം ലഭിക്കും. ഇതിന്റെ വിഡിയോ ദൃശ്യം ഹാജരാക്കി തെളിവ് നല്‍കണമെന്ന് മാത്രം.

2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് യു എസ് ഫെഡറല്‍ കോടതി കഴിഞ്ഞ ദിവസം മോഡിക്കെതിരെ സമന്‍സ് അയച്ചത്. 21 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണന്നെ് ആവശ്യപ്പെട്ടാണ് സമന്‍സ്.