രവി ശാസ്ത്രി അടുത്ത ലോകകപ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയരക്ടറായി തുടരും

Posted on: September 26, 2014 7:47 pm | Last updated: September 26, 2014 at 7:47 pm

raviന്യൂഡല്‍ഹി: അടുത്ത ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഡയരക്ടറായി തുടരും. വെള്ളിയാഴ്ച്ച ചേര്‍ന്ന ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ ടീം ഇന്ത്യ തോറ്റമ്പിയതിനെ തുടര്‍ന്നാണ് രവി ശാസ്ത്രിയെ ടീം ഡയരക്ടറാക്കാന്‍ ബി സി സി ഐ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു.

നിലവില്‍ ടീമിന്റെ പ്രധാന പരിശീലകനായി തുടരുന്ന ഡങ്കന്‍ ഫ്‌ളെച്ചര്‍ തല്‍സ്ഥാനത്ത് തുടരും. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുവാന്‍ നവംബര്‍ 20ന് ചേരുന്ന വര്‍ഷിക ജനറല്‍ മീറ്റിംഗ് യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തുവാനും ബി സി സി ഐ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു.