Connect with us

Wayanad

ആനക്കൊമ്പ് കേസിലെ പ്രധാന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കി

Published

|

Last Updated

മാനന്തവാടി: ആനക്കൊമ്പ് വില്‍ക്കുന്നതിനിടയില്‍ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതികളായ കാട്ടിക്കുളം കാളിക്കൊല്ലി ഗോപാലന്‍, കാവുമന്ദം സ്വദേശി വെള്ളനേയും കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ വനം വകുപ്പ് കോടതിയില്‍ അപേക്ഷ നല്‍കും. മുമ്പ് മേപ്പാടി റെയിഞ്ച് ഓഫീസര്‍ ഇവരെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ കേസ് ബേഗൂര്‍ റേഞ്ചിന് കൈമാറിയതോടെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. ഇതിനായി മാനന്തവാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.
ഈ കേസില്‍ പൊലീസ് ഫോറന്‍സിക് ഡ്രൈവര്‍ കാവുമന്ദം സ്വദേശി ജംഷീര്‍, സുഹൃത്ത് അജ്‌നാസ് എന്നിവര്‍ക്കാണ് ആനക്കൊമ്പ് കൈമാറിയതെന്നും വെള്ളനുമായി കാട്ടിക്കുളത്തെത്തി ബൈക്കിലാണ് കൊണ്ടു പോയതെന്നും ഇരുവരും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചത്. ഈ കേസിലെ മറ്റൊരു പ്രതി സഹീര്‍ കോടതിയില്‍ കീഴടുങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രചരണം ഉണ്ടായിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളേയും കസ്റ്റഡിയില്‍ വാങ്ങാന്‍ വനം വകുപ്പ് പദ്ധതിയിട്ടിരുന്നു. ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ വനം വകുപ്പ് പിടികുടിയിരുന്നു. മേപ്പാടി റെയിഞ്ചര്‍ ആയിരുന്നു അന്വേഷണം നടത്തിയിരുന്നത്. എന്നാല്‍ ആനയുടെ മസ്തിഷ്‌കവും എല്ലുകളും കാട്ടിക്കുളത്തെ കാളിക്കൊല്ലിയില്‍ നിന്നും കണ്ടെത്തിയരുന്നു. പിടി കൂടിയ ആനക്കൊമ്പ് ഈ ആനയുടേതാണെന്ന് ഗോപാലന്‍ മൊഴി നല്‍കിയിരുന്നു.

Latest