Connect with us

Malappuram

മംഗള്‍യാന്‍ മാതൃകയൊരുക്കി വിദ്യാര്‍ഥികള്‍

Published

|

Last Updated

താനൂര്‍: മംഗള്‍യാന്റെ കുതിപ്പ് ആഘോഷിച്ച് താനൂര്‍ ഗവ. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഉപഗ്രഹത്തിന്റെ മാതൃക സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു.
അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് തനത് മാതൃക നിര്‍മിച്ചത്. ചൊവ്വയെ തൊട്ടറിഞ്ഞ് ലോക ജനതക്ക് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ ദൗത്യ പേടകത്തിന്റെ തനത് മാതൃക നേരില്‍ കാണാനായത് വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് മംഗള്‍യാന്‍ വിജയകരമായതിന്റെ തത്സമയ അവതരണം നടന്നു. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന പരിപാടി വേറിട്ട കാഴ്ചയായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടികള്‍ക്ക് അധ്യാപകരായ ഇ രാജീവന്‍, എം കെ സജീവ് കുമാര്‍, കെ ധന്യ എന്നിവര്‍ നേതൃത്വം നല്‍കി. മംഗള്‍യാന്റെ കുതിപ്പിനൊപ്പം ദേവധാറും എന്ന പേരിലായിരുന്നു പരിപാടി.