കെ പി എല്‍ ട്വിന്റി 20 ഒക്‌ടോബര്‍ 17ന് തുടങ്ങും

Posted on: September 25, 2014 9:51 pm | Last updated: September 25, 2014 at 9:51 pm
SHARE

crickertദുബൈ: ദുബൈ ക്രിക്കറ്റ് കൗണ്‍സിലിന്റെ സഹകരണത്തോടെ, മലയാളികളുടെ നിയന്ത്രണത്തിലുള്ള കെ പി എല്‍ ട്വന്റി 20 ക്രിക്കറ്റ് മൂന്നാം സീസണിലേക്ക്, ഒക്‌ടോബര്‍ 17ന് ദുബൈയില്‍ സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഐ സി സി മൈതാനത്ത് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ പോള്‍ ടി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ 21ന് ഫൈനല്‍ നടക്കും. ഇത്തവണ 12 ജില്ലകളെ പ്രതിനിധീകരിച്ചാണ് ടീമുകളുള്ളത്. ഉദ്ഘാടനത്തിന് ബ്രാന്റ് അംബാസിഡര്‍ ഭരത് സുരേഷ് ഗോപി, താരങ്ങളായ നരേന്‍, ഭാമ എന്നിവര്‍ എത്തും. ഫൈനല്‍ വിജയികള്‍ക്ക് 1.25 ലക്ഷം ദിര്‍ഹം ആണ് സമ്മാനത്തുക. പരമ്പരയിലെ മികച്ച കളിക്കാരന് 10,000 ദിര്‍ഹം സമ്മാനം ലഭിക്കും. മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, കീപ്പര്‍ തുടങ്ങിയ ഇനങ്ങളിലും സമ്മാനമുണ്ട്- പോള്‍ ടി ജോസഫ് അറിയിച്ചു. കാണികള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുമെന്ന് ഡയറക്ടര്‍ ടി എസ് കലാധരന്‍ അറിയിച്ചു. മേഖലയിലെ ഏറ്റവും വലിയ കായിക ഉത്സവമാണിത്. രാജ്യാന്തര താരങ്ങള്‍ അടക്കം മികച്ച കളിക്കാര്‍ 12 ടീമുകളില്‍ അണിനിരക്കുന്നുവെന്നും കലാധരന്‍ അറിയിച്ചു. സുരേഷ് ഗോപി, രാധാകൃഷ്ണന്‍ മച്ചിങ്ങല്‍, തോമസ് ഫിലിപ്, സി ടി കെ നാസര്‍, അജിത് തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.