ഇഞ്ചിയുടെ ഔഷധ മൂല്യം

Posted on: September 25, 2014 9:22 pm | Last updated: September 25, 2014 at 9:22 pm
SHARE

gingerവിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉത്തമമായ ഔഷധമാണ് ഇഞ്ചി. അര ഔണ്‍സ് ഇഞ്ചിനീരും ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറും. ഇഞ്ചി അരച്ച് നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി ദിവസവും കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതം ആമവാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനം ലഭിക്കുന്നതിന് സഹായിക്കും.

അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹം ഇല്ലാതാകും. ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനക്ക് ശമനം കിട്ടും. തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവമാറാന്‍ ഇഞ്ചി കല്‍ക്കണ്ടം ചേര്‍ത്തു കഴിച്ചാല്‍ മതി.

ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാകും. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിച്ചാല്‍ വയറുവേദന മാറും.