ഐ എസിനെ ഇല്ലാതാക്കേണ്ടത് ലോകത്തിന്റെ ആവശ്യം: ഒബാമ

Posted on: September 25, 2014 12:06 pm | Last updated: September 25, 2014 at 10:42 pm
SHARE

OBAMAന്യൂയോര്‍ക്ക്: ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭകരരെ ലോകത്ത് നിന്ന് തുടച്ചുനീക്കണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. എല്ലാ രാജ്യങ്ങളും ഇതിനു മുന്നിട്ടിറങ്ങണം. പ്രവര്‍ത്തനങ്ങള്‍ അല്‍പ്പകാലത്തേക്കായി ഒതുങ്ങരുത് ദീര്‍ഘ കാലാടിസ്ഥാനത്തിലായിരിക്കണമെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാഖിലും സിറിയിയലുമുള്ള ജിഹാദി സംഘടനകളില്‍ തങ്ങളുടെ രാജ്യത്ത് നിന്നുള്ളവര്‍ ചേരുന്നത് തടയാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്ന പ്രമേയത്തിനും ഐക്യരാഷ്ട്ര സഭ രൂപം നല്‍കി. സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ളവ തടയാനും പ്രമേയം ലക്ഷ്യമിടുന്നു.