സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 18 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Posted on: September 25, 2014 10:41 am | Last updated: September 25, 2014 at 10:41 am
SHARE

accidenപെരിന്തല്‍മണ്ണ: നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 18 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ ആറ് പേരെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെ അലനല്ലൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. വെട്ടത്തൂര്‍ എ യു പി സ്‌കൂളിലെ സ്‌കൂള്‍ ബസാണ് താഴെക്കോട് പഞ്ചായത്തില അരക്കുപറമ്പ് പള്ളിക്കുത്തില്‍ വെച്ച് ഇന്നലെ രാവിലെ 10.15ഓടെ അപകടത്തില്‍പെട്ടത്. റോഡരികിലെ മരത്തില്‍ അതിവേഗതയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. സൈനുല്‍ ആബിദ് (എട്ട്), സാജിത (ഒമ്പത്), ഉസ്‌നാ ഫെബിന്‍ (എട്ട്), നിഷാദ് (ഒമ്പത്), വിഷ്ണുമായ (10), നിതിന്‍ കൃഷ്ണ എന്നിവരാണ് ഗവ. ആശുപത്രയില്‍ ചികിത്സയിലുള്ളത്. അരക്കുപറമ്പ്, മങ്കട ഭാഗത്തുള്ള വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. 51 വിദ്യാര്‍ഥികള്‍ അപകട സമയത്ത് ബസിലുണ്ടായിരുന്നു. പോലീസും പെരിന്തല്‍മണ്ണ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും അപകട സ്ഥലം സന്ദര്‍ശിച്ചു. ഡ്രൈവര്‍ പുത്തന്‍കോട് മുസതഫക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു.