തേക്ക് തോട്ടത്തിലെ മരംമുറി: നടപടിക്ക് വനം വിജിലന്‍സ് ശിപാര്‍ശ

Posted on: September 25, 2014 10:39 am | Last updated: September 25, 2014 at 10:39 am
SHARE

nilambur1നിലമ്പൂര്‍: തേക്ക് തോട്ടത്തിലെ അടക്കുമുറി പ്രവര്‍ത്തിയില്‍ ക്രമക്കേട് നടന്ന സംഭവത്തില്‍ മുന്‍ ഡി എഫ് ഒ അടക്കമുള്ള ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിക്ക് വനം വിജിലന്‍സ് ശുപാര്‍ശ.
നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയിലേക്ക്. 2012ല്‍ കരുളായി റൈഞ്ചിലെ പുലിമുണ്ട 1959 തേക്ക് പഌന്റേഷനില്‍ നടന്ന അടക്കുമുറി പ്രവര്‍ത്തിയില്‍ ഉദ്യോഗസ്ഥ ഒത്താശയോടെ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നും നിശ്ചിത നിരക്കില്‍ കണ്‍വീനര്‍മാര്‍ പ്രവര്‍ത്തി ഏറ്റെടുക്കാന്‍ തയ്യാറായിട്ടും എ ബി കഌസുകളിലെ കരാറുകാരെ മാത്രം ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടത്തുകയും സര്‍ക്കാര്‍ നിരക്കിനേക്കാള്‍ 71.5ശതമാനം അധിക നിരക്കില്‍ ടെന്‍ഡര്‍ ഉറപ്പിച്ചുവെന്നുമാണ് ആരോപണം.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, വനം മന്ത്രി എന്നിവര്‍ക്ക് കരുളായി റൈഞ്ചിലെ കരാറുകാരന്‍ നല്‍കിയ പരാതിയില്‍.
നിലമ്പൂര്‍ സൗത്ത് മുന്‍ ഡി എഫ് ഒ ഇപ്പോള്‍ കാസര്‍ക്കോഡ് സോഷ്യല്‍ ഫോറസ്ട്രി റൈഞ്ചില്‍ എ സി എഫുമായ സി വി രാജന്‍, കരുളായി റൈഞ്ച് ഓഫീസര്‍ ഹരിചന്ദ്രന്‍ എന്നിവര്‍ കുറ്റക്കാരാണെന്നും 11,33,556 രൂപ സര്‍ക്കാറിന് നഷ്ടം വന്നതായും കണ്ടെത്തിയിരുന്നു.
എന്നാല്‍ വിജിലന്‍സ് ശുപാര്‍ശ വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലന്നും വനം വകുപ്പിലെ ഉന്നതരുടെ ഇടപടല്‍ മൂലമാണ് നടപടി വൈകുന്നതെന്നും കരാറുകാരന്‍ സീമാടന്‍ ഷൗക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തില്‍ പോലീസ് വിജിലന്‍സ് വിഭാഗം അന്വേഷിക്കണമെന്നും നടപടി വൈകിയാല്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും ഇയാള്‍ പറഞ്ഞു.