Connect with us

Kasargod

വിവാഹ ധൂര്‍ത്തിനെതിരെ മഹല്ല് നേതൃത്വവും ഖത്വീബുമാരും കൈകോര്‍ക്കണം: എസ്എംഎ

Published

|

Last Updated

കാസര്‍കോട: സമൂഹത്തില്‍ അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ മഹല്ലു തലങ്ങളില്‍ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് എസ് എം എ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖാസി-ഖത്വീബ് സംഗമം അഭിപ്രായപ്പെട്ടു.
വിവാഹവേളകളെ ആഭാസമാക്കി മാറ്റുന്ന ദുഷ്പ്രവണത വര്‍ധിച്ചുവരികയാണ്. ധൂര്‍ത്തും ആര്‍ഭാഢവും പാശ്ചാത്യ സംസ്‌കാരവും സ്വീകരിച്ച് സമൂഹം അധഃപതിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രവണതയ്ക്ക് അറുതിവരുത്താന്‍ മഹല്ല് നേതൃത്വവും ഖത്വീബുമാരും ഒന്നിച്ച് ശബ്ദിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിവാഹ ധൂര്‍ത്തിനെതിരെ സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വം ഉയര്‍ത്തുന്ന ശബ്ദം സ്വാഗതാര്‍ഹമാണെന്നും എസ് എം എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു
ജില്ലാ സുന്നി സെന്ററില്‍ നടന്ന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സജീര്‍ ബുഖാരി മലപ്പുറം വിഷയാവതരണം നടത്തി. എസ് ജെ എം ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌റസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് അബ്ദുല്ലത്വീഫ് ബാഅലവി അഹ്‌സനി, സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ കുണ്ടാര്‍, സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തോടി, പി കെ അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, ഉസ്മാന്‍ മുസ്‌ലിയാര്‍ മൊഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വാഗതവും അശ്‌റഫ് സഅദി ആരിക്കാടി നന്ദിയും പറഞ്ഞു.