പേരാമ്പ്ര സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു

Posted on: September 24, 2014 5:21 pm | Last updated: September 24, 2014 at 5:21 pm
SHARE

basheeeeeeeeerദുബൈ: പേരാമ്പ്ര സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു. പന്തിരിക്കര പുത്തലത്ത് മീത്തല്‍ ബശീര്‍ (40) ആണ് മരിച്ചത്. ഖിസൈസ് മദീന മാളിന് പിറക് വശം ബിരിയാണിഹട്ടില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ ഫെസ്റ്റിവല്‍ സിറ്റിയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍ റാശിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരുവില്‍ സ്വന്തമായി ടീസ്റ്റാള്‍ നടത്തിയിരുന്ന ബശീര്‍ എട്ട് മാസം മുമ്പാണ് ദുബൈയിലെത്തിയത്. പിതാവ്: പരേതനായ ഉമ്മര്‍കുട്ടി. മാതാവ്: ഖദീജ. ഭാര്യ: നസീമ ഒരിക്കിലാട്. മക്കള്‍: ശബാന, ശാനിബ. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.