Connect with us

Gulf

സ്വകാര്യ ആംബുലന്‍സ് സേവനം ആരംഭിച്ചു

Published

|

Last Updated

ദുബൈ: ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസിന്റെ സഹകരണത്തോടെ ആദ്യ സ്വകാര്യ ആംബുലന്‍സ് സേവനം ആരംഭിച്ചതായി സിക്ത്‌സ ഗള്‍ഫ് മെഡിക്കല്‍ റെസ്‌പോണ്‍സ് ആന്റ് ആംബുലന്‍സ് സര്‍വീസസ് അധികൃതര്‍ അറിയിച്ചു.
ദുബൈ ആംബുലന്‍സ് കോര്‍പറേഷന്‍ സി ഇ ഒ ഖലീഫ ഹസന്‍ അല്‍ ദറായി ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ ഡി എം ഹെല്‍ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍, എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട് റെന്റല്‍ മാനേജര്‍ താരിഖ് സിയാദ് അല്‍ സദാവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
എല്ലാ ജീവന്‍ രക്ഷാ സാമഗ്രികളുമുള്ള ആംബുലന്‍സാണിത്. അടിയന്തിര ഘട്ടങ്ങളില്‍ മികച്ച സേവനം ചെയ്യാന്‍ സന്നദ്ധരായ സാങ്കേതിക വിദഗ്ധരുണ്ടെന്നും ആംബുലന്‍സ് സര്‍വീസ് സി ഇ ഒ നിജില്‍ ഇബ്‌റാഹീം കുട്ടി വ്യക്തമാക്കി.