Connect with us

National

ചുട്ട മത്സ്യവും മാംസവും ക്യാന്‍സറിന് സാധ്യതയേറ്റും

Published

|

Last Updated

ന്യൂഡല്‍ഹി: ചുട്ടെടുത്ത മത്സ്യവും മാംസവും ക്യാന്‍സറിന് കാരണമാകുന്നതാണെന്ന് പഠന റിപ്പോര്‍ട്ട്. നേരിട്ട് തീയില്‍ പാചകം ചെയ്യുന്നത് ക്യാന്‍സറിനുള്ള കാരണമാണ്. പുകവലിക്കുന്നതിനേക്കാളും മദ്യപിക്കുന്നതിനേക്കാളും ഗുരുതരമാണ് ഇതെന്ന് സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. എസ് എം രാമചന്ദ്രന്‍ പറഞ്ഞു. കാനഡയില്‍ നടന്ന സമ്മേളനത്തില്‍ ഗവ. ജനറല്‍ ഹോസ്പിറ്റലുകളിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
പഠനത്തിന്റെ ഭാഗമായി ക്യാന്‍സര്‍ ബാധിച്ച 101 രോഗികളെ കണ്ട് അവരുടെ ജീവിതശൈലി ചോദിച്ചറിയാന്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളെ ഏല്‍പ്പിച്ചു. ആരോഗ്യമുള്ളവരോട് ഇതേ ചോദ്യം ചോദിച്ച് ഇരുകൂട്ടരുടെയും മറുപടികള്‍ താരതമ്യം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ചുട്ട മാംസം പതിവായി കഴിക്കുന്നവര്‍ക്ക് ക്യാന്‍സറിനുള്ള സാധ്യത ഒമ്പത് മടങ്ങായിരുന്നു. പുകവലിക്കാരില്‍ ഇത് എട്ട് മടങ്ങും മദ്യപിക്കുന്നവരില്‍ നാല് മടങ്ങുമാണ് കാന്‍സര്‍ ഉണ്ടാക്കുക. ചുട്ട ഭക്ഷണ സാധനങ്ങള്‍ ക്യാന്‍സറുമായി ബന്ധപ്പെടുത്തിയ പഠനങ്ങള്‍ പുറത്തുവരുന്നത് ഇതാദ്യമല്ല. കല്‍ക്കരിയിലോ വാതകത്തിലോ പാചകം ചെയ്യുന്ന ഭക്ഷണങ്ങള്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണ്‍സ് (പി എ എച്ച്) പുറന്തള്ളുന്നുണ്ട്. ഇവ മൃഗങ്ങളില്‍ ക്യാന്‍സറിന് കാരണമാകും. ചില പഠനങ്ങള്‍ ഇത് മനുഷ്യരിലും ക്യാന്‍സറിന് ഇടയാക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. ചന്ദ്രമോഹന്‍ പറഞ്ഞു.
സാമ്പത്തിക സ്ഥിതി കുറഞ്ഞ ഇടത്തരക്കാരില്‍ ഉണക്ക മത്സ്യം ചുട്ടെടുക്കുന്നത് സാധാരണമാണ്. അര്‍ബുദബാധിതരായ ഇത്തരക്കാരെ പ്രത്യേകം കണ്ടിരുന്നു. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ക്യാന്‍സറിന് പ്രധാന കാരണമാണ്. ചുട്ട മാംസവും മത്സ്യവും മാത്രം അര്‍ബുദമുണ്ടാക്കുമെന്ന് ഇതിനര്‍ഥമില്ലെന്നും എന്നാല്‍, ക്യാന്‍സറിനെ വളര്‍ത്താന്‍ ഇവക്കാകുമെന്നും പഠനാംഗമായ ഡോ. രാജേന്ദ്രന്‍ വെള്ളൈസാമി പറഞ്ഞു.