യമന്‍ പ്രധാനമന്ത്രി രാജിവച്ചു

Posted on: September 22, 2014 11:23 am | Last updated: September 23, 2014 at 12:32 am
SHARE

Yemeni-Prime-Ministerസനാ: യമന്‍ പ്രധാനമന്ത്രി മുഹമ്മദ് ബസന്‍ദ്വാ രാജിവച്ചു. പ്രധാനമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതോടെയാണ് രാജി. ദിവസങ്ങള്‍ക്ക് മുമ്പാണ് യമനില്‍ സര്‍ക്കാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഷിയാ വിമതരുടെ പ്രക്ഷോഭം ആരംഭിച്ചത്.
സര്‍ക്കാര്‍ ആസ്ഥാനങ്ങള്‍ പിടിച്ചെടുത്തതായി വിമതര്‍ അവകാശപ്പെട്ടു. ഐക്യരാഷ്ട്രസഭ ഇടപെട്ട് കഴിഞ്ഞദിവസം വിമതര്‍ക്കും അധികാരത്തിലിടപെടാനുള്ള ധാരണ മുന്നോട്ടുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. വെടിനിര്‍ത്തല്‍ നടപടികള്‍ വേഗത്തിലാക്കാനാണ് രാജിയെന്ന് മുഹമ്മദ് ബസന്‍ദ്വാ അറിയിച്ചു. എന്നാല്‍ യമന്‍ പ്രസിഡന്റ് രാജിയക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here