ഖാസി-ഖത്വീബ് കോണ്‍ഫറന്‍സ് നാളെ

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 9:51 pm
SHARE

കാസര്‍കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി മഹല്ലുകളില്‍ അനിയന്ത്രിതമായി വളര്‍ന്നുവരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്കരണവുമായി ജില്ലാ ഖാസി-ഖത്വീബ്- ഇമാമുമാരെ സംഘടിപ്പിച്ച് സമ്പൂര്‍ണ സംയുക്ത പണ്ഡിത കോണ്‍ഫറന്‍സ് നാളെ രാവിലെ 11 മണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സജീര്‍ ബുഖാരി വിഷയാവതരണം നടത്തും. മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും.