Connect with us

Kasargod

എല്ലാ മേഖലകളിലെ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ ജോലി ചെയ്യുന്ന വിവിധ മേഖലകളിലെ എല്ലാ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ തൊഴില്‍വകുപ്പ് അവസരം നല്‍കുന്നു. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരും മറ്റു ക്ഷേമനിധി, ക്ഷേമപദ്ധതിയില്‍ അംഗമാകുവാന്‍ സാധിക്കാത്ത 18നും 50 വയസ്സിനും മദ്ധ്യേ പ്രായമുള്ള എല്ലാ തൊഴിലാളികള്‍ക്കും കേരള കൈത്തൊഴിലാളി വിദഗ്ധതൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗമാകാം.
മരംകയറ്റക്കാര്‍, മരംമുറിക്കുന്നവര്‍, ഓട്-ചെമ്പ്-മണ്‍പാത്രനിര്‍മാണതൊഴിലാളികള്‍, പാല്‍-പത്രം മുതലയാവ വിതരണം ചെയ്യുന്നവര്‍, തേങ്ങ വെട്ടി ഉണക്കുന്നവര്‍, ഇറച്ചിവെട്ടുകാര്‍, തേന്‍ ശേഖരിക്കുന്നവര്‍, കക്കവാരുന്നവര്‍, പവര്‍ലൂം തൊഴിലാളികള്‍, പപ്പടം ഉണ്ടാക്കുന്നവര്‍, ചെരിപ്പുകുത്തികള്‍, കണക്കപ്പിള്ള, ടാക്‌സ് പ്രാക്ടീഷണര്‍, കണ്‍സള്‍ട്ടന്റ്മാര്‍, ചുവര്‍ പരസ്യകല ചെയ്യുന്നവര്‍, ബാനര്‍ എഴുതി ഉപജീവനം നടത്തുന്നവര്‍, ജ്യോതിഷം കൈകാര്യം ചെയ്യുന്നവര്‍, തെയ്യംകെട്ട് തൊഴിലാളികള്‍, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം, തിറ തുടങ്ങിയ അനുഷ്ടാന കലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ബസ്സ് പാസഞ്ചര്‍ ഗൈഡായി പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി മറ്റേതെങ്കിലും ക്ഷേമപദ്ധതിയില്‍പെടാത്ത എല്ലാ തൊഴിലാളികള്‍ക്കും ഈ ക്ഷേമപദ്ധതിയില്‍ അംഗമാകാം.
പദ്ധതിയില്‍ ചേരുന്നവര്‍ പ്രതിമാസ പെന്‍ഷന്‍ അംശാദായമായി 10 രൂപ അടക്കണം. ഒരു വര്‍ഷത്തെ അംശാദായമായ 120 രൂപ ഒന്നിച്ചു അടക്കാം. പെന്‍ഷന്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ബാങ്കില്‍ അക്കൗണ്ട് തുറക്കും. 60 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ തൊഴിലാളി അടച്ച തുകയും സര്‍ക്കാര്‍ വക ഒരു തുകയും ചേര്‍ത്ത് ഒരുമിച്ച് തിരിച്ചു നല്‍കും.
രജിസ്‌ട്രേഷന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, മേല്‍വിലാസം, വയസ്സ്, തൊഴില്‍ എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പുമായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് ഓഫീസ്-0497 2970272, 9495725269 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.