Connect with us

Thrissur

പ്രസന്ന വീഥിക്കായി തൃശൂരില്‍ റോഡ് കൈയേറി

Published

|

Last Updated

തൃശൂര്‍: കൊടിവച്ച കാറിനും നിലവിളിച്ചോടുന്ന പോലീസ് ജീപ്പിനും മുന്നില്‍ ഒഴിഞ്ഞുകിടന്നു ശീലിച്ച തൃശൂര്‍ രാമനിലയം റോഡില്‍ ഇന്നലെ തണല്‍മരങ്ങളുടെ തണലില്‍ കളിയും ചിരിയും വരയുമായി പുതുതലമുറ പുത്തന്‍ ഗതാഗത സംസ്‌കാരത്തിന്റെ സ്വാതന്ത്ര്യമാഘോഷിച്ചു. ശാന്തമായ റോഡിന്്യൂനടുക്കിരുന്ന് കവടിയും, പകിടയും, പടവെട്ടും, ചതുരംഗവും കളിച്ചും ക്രോണ്‍ക്രീറ്റ് കാന്‍വാസില്‍ ചോക്കുകൊണ്ട് വരച്ചും ഇടംവലം നോക്കാതെ സൈക്കിള്‍സവാരിയും സ്‌കേറ്റിംഗും നടത്തിയുമായിരുന്നു അന്താരാഷ്ട്ര കാര്‍ വിമുക്തദിന ആഘോഷങ്ങള്‍. സ്ലോ റേസിംഗ്, കൊളാഷ്, ചെസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. മോട്ടോര്‍വാഹന്യൂഉപയോഗം കുറയ്ക്കുക, പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, നടത്തവും സൈക്കിള്‍യാത്രയും പ്രോത്സാഹിപ്പിക്കുക, ജീവിതശൈലിരോഗങ്ങള്‍ തടയുക, പരിസ്ഥിതി-അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നീ സന്ദേശങ്ങളാണ് പരിപാടി ലക്ഷ്യമിട്ടത്. ഇന്ന് അന്താരാഷ്ട്ര കാര്‍വിമുക്തദിനമായി ആചരിക്കുന്നതിന് മുന്നോടിയായി “പ്രസന്നവീഥി, പ്രസന്ന നഗരം” എന്ന ആശയത്തോടെയാണ്, മെട്രോ സിറ്റികളില്‍ മാത്രം ഒതുങ്ങിനിന്ന കാര്‍വിമുക്തദിനം സാംസ്‌കാരിക നഗരിയിലും നടത്തിയത്. ഇസാഫിന്റെ നേതൃത്വത്തില്‍ ലിവബിള്‍ സിറ്റീസ് നെറ്റ്‌വര്‍ക്ക്, ഹെല്‍ത്ത് ബ്രിഡ്ജ് ഫൗണ്ടേഷന്‍, നാറ്റ്പാക്ക് എന്നിവയുടെ സഹകരണത്തോടെയായായിരുന്നു വാഹനവിമുക്തദിനാചരണം. ഉച്ച തിരിഞ്ഞ് രണ്ട് മുതല്‍ വൈകീട്ട് ആറ് വരെ നീണ്ട പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനായി രമനിലയം മുതല്‍ റീജിയണല്‍ തിയേറ്റര്‍ വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. . മോട്ടോര്‍വാഹന ഉപയോഗം കുറയ്ക്കുന്നതിനും പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടുമൊപ്പം മോട്ടോര്‍ വിമുക്ത ഗതാഗതത്തിന്റെ ഗുണഭോക്താക്കളാകുന്നതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാര്‍വിമുക്ത ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജീവിത ശൈലിരോഗങ്ങളും അന്തരീക്ഷ മലിനീകരണവും തടയാന്‍ മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗംകുറക്കുകയും സെക്കിളുകള്‍വ്യാപകമാക്കുകയും ചെയ്യണമെന്ന് ലോകകാര്‍വിമുക്തദിനം ഓര്‍മപ്പെടുത്തുന്നു. കളര്‍ബലൂണുകള്‍ പറത്തിവിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.