സി പി എം കൊലപതാക രാഷ്ട്രീയം ആവര്‍ത്തിക്കുന്നു: സുരേന്ദ്രന്‍

Posted on: September 21, 2014 10:39 am | Last updated: September 21, 2014 at 10:39 am
SHARE

surendranവടക്കഞ്ചേരി: കേരളത്തില്‍ ബി ജെ പിയുടെ വളര്‍ച്ച തടയാന്‍ സി പി എം കൊലപാതകം രാഷ്ട്രീയം ആവര്‍ത്തിക്കുകയാണെന്നും ഇത്തരം വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. ബി ജെ പി വണ്ടാഴി പഞ്ചായത്ത് കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തദ്ദേശ തിരെഞ്ഞടുപ്പില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ ബി ജെ പി അധികാരത്തില്‍ വരും, ഇതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു.
സി കൃഷ്ണകുമാര്‍, എം ശിവരാജന്‍, ലോകനാഥന്‍, കെ വി പ്രസന്നകുമാര്‍, രാമദാസ് പ്രസംഗിച്ചു.