സെയ്ഫ് ക്യാമ്പസ്-ക്ലീന്‍ ക്യാമ്പസ്; ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി

Posted on: September 21, 2014 10:25 am | Last updated: September 21, 2014 at 10:25 am
SHARE

CLEAN CAMPUSമലപ്പുറം: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പിലാക്കുന്ന സെയ്ഫ് ക്യാമ്പസ്-ക്ലീന്‍ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 22 കേന്ദ്രങ്ങളിലായി നടന്ന പരിശീലനത്തില്‍ 1600 പ്രധാനാധ്യാപകര്‍ പങ്കെടുത്തു.
രണ്ടാം ഘട്ടമായുള്ള മാസ്റ്റര്‍ ട്രൈനേഴ്‌സ് ട്രൈനിംഗ് 23ന് ജില്ലയിലെ 17 കേന്ദ്രങ്ങളില്‍ നടക്കും. മങ്കട ഉപജില്ലയില്‍ മാത്രം ഈ പരിശീലനം 22ന് നടക്കും. പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളജുകള്‍, ടി ടി ഐകള്‍ തുടങ്ങി എല്ലാ വിദ്യാലയങ്ങളില്‍ നിന്നും ഓരോ അധ്യാപകരെയാണ് മാസ്റ്റര്‍ ട്രൈനര്‍മാരായി പരിശീലിപ്പിക്കുന്നത്. പാരലല്‍ കോളജുകളില്‍ നിന്നും ഈ പരിശീലനത്തില്‍ അധ്യാപകര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അടുത്തമാസം ഒന്ന് മുതല്‍ ഒരു മാസം വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ ബോധവല്‍കരണ പരിപാടികളില്‍ ക്ലാസിന് നേതൃത്വം നല്‍കുക നേരത്തെ പരിശീലനം ലഭിച്ച റിസോഴേസ് പേഴ്‌സണ്‍മാരും 23ന് പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രൈനര്‍മാരുമായിരിക്കും.
ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പള്‍മാരുടെ പരിശീലനത്തിന് റീജ്യണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ സത്യനും, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പരിശീലനത്തിന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടി കെ ജയന്തി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ വി സഫറുല്ല, സീതാദേവി, മൂസക്കുട്ടി, കെ കെ കമലം എന്നിവര്‍ നേതൃത്വം നല്‍കി. പ്രൈമറി ഹെഡ്മാസ്റ്റര്‍മാരുടെ പരിശീലനത്തിന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ കെ കെ സൈതാബി, സുഷമ പറമ്പത്ത്, എം ശ്രീധരന്‍, പി വിജയന്‍, അബ്ദുര്‍റഹ്മാന്‍ പറമ്പില്‍, വി സി സതീഷ്, പി ചന്ദ്രന്‍, വി പി വാസന്തി, പി അഹമദ് കുട്ടി, എം വീരാന്‍ കുട്ടി, മോഹന്‍ദാസ്, എം ടി ബാലകൃഷ്ണന്‍, കെ അബ്ദുല്ല, കെ പി ഉണ്ണി, പി ജയപ്രകാശ്, ആര്‍ മാധവിക്കുട്ടി, കെ കെ ഉണ്ണികൃഷ്ണന്‍, കെ എസ് സാജന്‍, എന്നിവരും ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരായ റോയ് തോമസ്, വി കെ നാസര്‍, കെ പി സുബൈദ, മഞ്ജൂ വര്‍ഗീസ്, എ അബൂബക്കര്‍, മാത്യൂ പി, തോമസ്, എ അശ്‌റഫ്, പി ടി രതി, കെ അബ്ദുസലാം, എം കെ മുഹമ്മദ്, സിദ്ദീഖ്, എം വി ജോര്‍ജ്ജ് കുട്ടി, ജോസഫ് അഗസ്റ്റിന്‍, സി ടി സലാഹുദ്ദീന്‍, ആന്‍ഡ്രൂസ് മാത്യൂ എന്നിവരും നേതൃത്വം നല്‍കി.