ബൈനൂന മഹോത്സവം നവംബര്‍ എട്ട് മുതല്‍

Posted on: September 20, 2014 7:33 pm | Last updated: September 20, 2014 at 7:34 pm
SHARE

അബുദാബി: രണ്ടാമത് ബൈനൂന ഒട്ടക മഹോത്സവം നവംബര്‍ എട്ട് മുതല്‍ 13 വരെ നടക്കും. പടിഞ്ഞാറന്‍ മേഖലയായ അല്‍ഗര്‍ബിയയിലെ മദീനത്ത് സായിദില്‍ സാംസ്‌കാരിക പരമ്പരാഗത ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ ദഫ്‌റ മഹോത്സവം നടക്കുന്ന വേദിയിലാണ് ബൈനൂന ഫെസ്റ്റിവലും നടക്കുക. ഒട്ടക സൗന്ദര്യ മത്സരം പരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ്. 40 ലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
അറബികളുടെ ജീവിതവുമായി ഒട്ടി നില്‍ക്കുന്നവയാണ് ഒട്ടകങ്ങള്‍. പുരാതന കാലങ്ങളില്‍ ദുര്‍ഘടമായ വഴികളില്‍ കൂട്ടിനുണ്ടായിരുന്ന അവയുടെ സമ്പുഷ്ടമായ ചരിത്രവും പൈതൃകവും ജ്വലിപ്പിച്ചു നിര്‍ത്തുകയും പുതുതലമുറക്കായി പകര്‍ന്നുനല്‍കുന്നതിനുമാണ് വാര്‍ഷിക ഒട്ടക മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖലഫ് അല്‍ മസ്‌റൂഇ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here