ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പള്‍സര്‍ എസ് എസ് 220 വരുന്നു

Posted on: September 20, 2014 7:25 pm | Last updated: September 20, 2014 at 7:25 pm
SHARE

pulsar ss 220ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പള്‍സര്‍ ശ്രേണിയിലെ പുതുമുഖമായ പള്‍സര്‍ എസ് എസ് 200 ഉടന്‍ നിരത്തിലിറങ്ങും. പുതിയ മോഡല്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. കെട്ടിലും മട്ടിലും പുതുമയോടെ എത്തുന്ന എസ് എസ് 220 ബൈക്ക് വിപണിയില്‍ തരംഗമാവുമെന്നാണ് ബജാജ് പ്രതീക്ഷിക്കുന്നത്. അടുത്ത ഉല്‍സവ സീസണില്‍ ബൈക്ക് വിപണിയിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഡേ ടൈം റണ്ണിങ് എല്‍ ഇ ഡി ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍ പള്‍സറിന്റെ 200 സി സി എസ് എസിന് വ്യത്യസ്തമായ രൂപഭാവം നല്‍കുന്നു. വ്യത്യസ്തമായ ടെയ്ല്‍ ലാമ്പുകളുമാണ് എസ് എസിനുള്ളത്. പള്‍സറിന്റെ എസ് എസ് 400 നേക്കാള്‍ വലുപ്പത്തില്‍ അല്‍പം ചെറുതാണ് എസ് എസ് 200. എസ് എസ് 400ന്റെ ആന്റി ബ്രേക്ക് സിസ്റ്റം എസ് എസ് 200ല്‍ ഇല്ല.