Connect with us

Wayanad

മാനന്തവാടി ഗവ. കോളജില്‍ സെമിനാര്‍ നടത്തും

Published

|

Last Updated

കല്‍പ്പറ്റ: മാനന്തവാടി ഗവ. കോളജിലെ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഈ മാസം 23, 24 തീയതികളില്‍ മനുഷ്യന്‍, പരിസ്ഥിതി, പശ്ചിമഘട്ടത്തിലെ സുസ്ഥിര വികസനം-സംഘര്‍ഷങ്ങളില്‍ നിന്നും സമാധാനപരമായ സഹവര്‍ത്തിത്വത്തിലേക്ക് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എം.ഐ.ഷാനവാസ് എം.പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഗാഡ്ഗില്‍ കമ്മിറ്റി അംഗവും ഡോ. സലിം അലി ഫൗണ്ടേഷന്‍ അംഗവുമായ ഡോ. വി.എസ്.വിജയന്‍ മുഖ്യ പ്രഭാഷണം നടത്തും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വയനാട്ടിലെ മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യും. 23ന് പ്രൊഫ. ടി.പി.കുഞ്ഞിക്കണ്ണന്‍, ഡോ. കെ.വി.ചാക്കോ(ദേവഗിരി കോളജ്), ഡോ. ടി.വി.സജീവ് (കേരള വനംഗവേഷണ വകുപ്പ്), ഡോ. മുഹമ്മദ് അസ്‌ലം (ഹെഡ് ഓഫ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ്, സെന്റര്‍ യുണിവേഴ്‌സിറ്റി കര്‍ണാടക) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ച് ചര്‍ച്ചകള്‍ നയിക്കും. 24ന് നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ സാമൂഹ്യ-മാധ്യമ-സാംസ്‌കാരിക-പരിസ്ഥിതി-അക്കാദമിക മേഖലകളിലെ വിദഗ്ധര്‍ പങ്കെടുക്കും. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് പാനല്‍ ചര്‍ച്ചയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ടി.വി അവതാരകന്‍ അരുണ്‍ കുമാര്‍ (പ്രൊഫ, യൂണിവേഴ്‌സിറ്റി കോളജ് തിരുവനന്തപുരം) മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ അഡ്വ. ഹരീഷ് വാസുദേവ് (കേരള ഹൈക്കോടതി), ഫാ. ജോസഫ് തേരകം (ഡയറക്ടര്‍ റേഡിയോ മാറ്റൊലി), ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനു, ഇടുക്കി ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി പി.കെ.സുരേഷ് ബാബു, ഡോ. എം.എന്‍.സുധാകരന്‍, ജോസ് സെബാസ്റ്റ്യന്‍, സുധീഷ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള അധ്യാപകര്‍, അക്കാദമി വിദഗ്ധര്‍ എന്നിവര്‍ വിവിധ പേപ്പറുകള്‍ അവതരിപ്പിക്കും. രണ്ടുദിവസത്തെ ദേശീയ സെമിനാറില്‍ കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സാമൂഹ്യ-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍-ജനപ്രതിനിധികള്‍-പൊതുജനങ്ങള്‍ എന്നിവരും പങ്കെടുക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ എ.കെ.സുമേഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം.ഹാരിസ്, പി.ടി.എ സെക്രട്ടറല എം.മനോജ് എന്നിവര്‍ അറിയിച്ചു.