റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ യു എസ് അംബാസഡര്‍

Posted on: September 19, 2014 9:26 pm | Last updated: September 19, 2014 at 9:27 pm
SHARE

richard varma

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ ഇന്ത്യയിലെ പുതിയ യു എസ് അംബാസഡറാവും. യു എസിന്റെ ഇന്ത്യന്‍ അംബാസഡറാവുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രാഹുല്‍ വര്‍മ്മ. ബറാക് ഒബാമയാണ് രാഹുല്‍ വര്‍മ്മയുടെ പേര് നിര്‍ദേശിച്ചത്. സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ രാഹുല്‍ വര്‍മ്മ ഇന്ത്യന്‍ അംബാസഡറായി നിയമിക്കപ്പെടും.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വിശ്വസ്തനാണ് രാഹുല്‍ വര്‍മ്മ. സ്വകാര്യ നിയമസ്ഥാപനമായ സ്‌റ്റെപ്‌റ്റോ ആന്റ് ജോണ്‍സണിന്റെ മുതിര്‍ന്ന കൗണ്‍സിലറാണ് ഇപ്പോള്‍ അദ്ദേഹം. സെന്റര്‍ ഓഫ് അമേരിക്കന്‍ പ്രോഗ്രസില്‍ ദേശീയ സുരക്ഷാ ഫെലോ കൂടിയായ വര്‍മ്മ 1994-98 കാലത്ത് യു എസ് വ്യോമസേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.