Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ച് വിക്കറ്റ് ജയം

Published

|

Last Updated

മൊഹാലി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍ ഹൊബാര്‍ട്ട് ഹെരികെയ്ന്‍സിനെതിരെ കിംഗ്്‌സ് ഇലവന്‍ പഞ്ചാബിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ ഹൊബാര്‍ട്ട് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംങിനിറങ്ങിയ പഞ്ചാബ് അഞ്ചു വിക്കറ്റും 14 പന്തും ശേഷിക്കെ വിജയത്തിലെത്തി.

28 വീതം റണ്‍സെടുത്ത ട്രവിസ് ബേര്‍ട്ടും ജോനാഥന്‍ വെല്‍സും മാത്രമാണ് ഹാരിക്കേന്‍സ് നിരയില്‍ പൊരുതിയത്. പഞ്ചാബിനു വേണ്ടി തിസാര പെരേര മൂന്ന് ഓവറില്‍ 17 റണ്‍സ് നല്‍കി രണ്ടു വിക്കറ്റെടുത്തു. തുടക്കത്തിലെ തകര്‍ച്ചക്കു ശേഷം 25 പന്തില്‍ 43 റണ്‍സടിച്ച ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വെടിക്കെട്ട് ബാറ്റിംങാണ് പഞ്ചാബിന് വിജയം സമ്മാനിച്ചത്.

Latest