Connect with us

Gulf

യു എ ഇ ഹജ്ജ് സംഘം 24ന് പുറപ്പെടും

Published

|

Last Updated

അബുദാബി: യു എ ഇയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം 24ന് പുറപ്പെടും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. മതകാര്യ വകുപ്പ് മേധാവി മുഹമ്മദ് ഉബൈദ് അല്‍ മസ്‌റൂഇയുടെ നേതൃത്വത്തിലാണ് യു എ ഇയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം അബുദാബി വിമാനത്താവളത്തില്‍ നിന്നു യാത്ര തിരിക്കുന്നത്. അടുത്തയാഴ്ച അതാത് എമിറേറ്റുകളിലെ ഹജ്ജ് ഗ്രൂപ്പു കേന്ദ്രങ്ങളില്‍ ഹജ്ജ് ക്ലാസുകള്‍ നടക്കുന്നുണ്ട്. പ്രയാസമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ വേണ്ടിയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ക്ലാസുകളില്‍ ഹാജിമാര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികള്‍ വിതരണം ചെയ്യും. ഔഖാഫ് അംഗീകാരം നല്‍കിയ പണ്ഡിതന്മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക. ഹാജിമാര്‍ക്കായി മതകാര്യവകുപ്പ് 50 അമീറുമാരെ നയമിച്ചിട്ടുണ്ട്. 100 ഹാജിമാര്‍ക്ക് ഒരു അമീര്‍ എന്ന തോതിലാണ് നിയമനം.
ഹജ്ജിന് പുറപ്പെടുന്നതിന് മുമ്പ് ഹാജിമാര്‍ പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഔഖാഫ് ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് മാര്‍ഗ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് പിഴ ചുമത്തുകയോ ഭാവിയില്‍ ഹജ്ജ് സേവനങ്ങളില്‍ നിന്നും ഒഴിവാക്കുകയോ വിലക്ക് ഏര്‍പ്പെടുത്തുകയോ ചെയ്യും. യു എ ഇയില്‍ നിന്നും 24 ഗ്രൂപ്പുകള്‍ക്ക് കീഴിലാണ് ഹാജിമാര്‍ ഹജ്ജിന് പുറപ്പെടുന്നത്.

Latest