കോടീശ്വരന്മാര്‍: ദുബൈക്ക് എട്ടാം സ്ഥാനം

Posted on: September 18, 2014 4:00 pm | Last updated: September 18, 2014 at 4:40 pm
SHARE

ദുബൈ: ലോകത്തില്‍ കോടീശ്വരന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈക്ക് എട്ടാം സ്ഥാനം. വെല്‍ത്ത്-എക്‌സ് ആന്‍ഡ് യു ബി എസ് ബില്യണര്‍ സെന്‍സസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ അതി സമ്പന്നരില്‍ 103 പേര്‍ ജീവിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം.
85 കോടീശ്വരന്മാരുമായി മോസ്‌കോ തൊട്ടു പിറകില്‍ ഇടം നേടി. 82 കോടീശ്വരന്മാരുമായി മൂന്നാം സ്ഥാനത്ത് ഹോങ്കോംഗും 72 ഉമായി ലണ്ടന്‍ നാലാം സ്ഥാനത്തുമാണുള്ളത്. 37 അതി സമ്പന്നര്‍ അധിവസിക്കുന്ന ബീജിംഗാണ് അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള കോടീശ്വരന്‍മാരില്‍ 775 പേര്‍ അധിവസിക്കുന്നത് യൂറോപ്പിലാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ വടക്കേ അമേരിക്കയായിരുന്നു ഈ സ്ഥാനത്ത്.