Connect with us

Gulf

10 ലക്ഷത്തിന്റെ ആഭരണ കവര്‍ച്ച;രണ്ടു യൂറോപ്യന്മാരെ പിടികൂടി

Published

|

Last Updated

ദുബൈ: ആളില്ലാത്ത സമയം വീടിന്റെ വാതില്‍ പൊളിച്ചു അകത്ത് കടന്ന് 10 ലക്ഷം ദിര്‍ഹമിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടി. രണ്ടുപേരും യൂറോപ്യന്‍ വംശജരാണ്.
ഏഷ്യക്കാരനായ വീട്ടുടമസ്ഥന്‍ സ്ഥലത്തില്ലാത്ത തക്കത്തില്‍ വീടിന്റെ മുന്‍വാതില്‍ പൊളിച്ചാണ് പ്രതികള്‍ അകത്ത് കടന്നതെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയ ഉടമസ്ഥനും കുടുംബാംഗങ്ങള്‍ക്കും വീട്ടില്‍ മോഷണം നടന്നതായി ബോധ്യപ്പെട്ടതിനാല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യൂറോപ്യന്‍ വംശജരായ രണ്ടു പ്രതികള്‍ വലയിലായത്.
യൂറോപ്യന്‍ വംശജരായ ഒരു വീട്ടമ്മയെയും ഇതേ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പനക്കായി സൂക്ഷിച്ചുവെച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായ മുഴുവന്‍ പ്രതികളെയും നിയമ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.

Latest