നികുതി വര്‍ധിപ്പിച്ചത് സുധീരനോടുള്ള പ്രതികാരം: അരവിന്ദാക്ഷന്‍

Posted on: September 18, 2014 3:27 pm | Last updated: September 19, 2014 at 12:46 am
SHARE

kr-aravindakshanകണ്ണൂര്‍: സുധീരനോടുള്ള കണക്കു തീര്‍ക്കാനാണ് നികുതികള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് സിഎംപി നേതാവ് കെ ആര്‍ അരവിന്ദാക്ഷന്‍. ബാറുകള്‍ പൂട്ടിയതിലൂടെ സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയും കെ എം മാണിയുമാണ് ഉത്തരവാദികള്‍. അതിന്റെ ഭാരം സാധാരണക്കാരന്റെ തലയില്‍ക്കെട്ടി വയ്ക്കുന്നത്‌ ശരിയല്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.