ഡല്‍ഹിയില്‍ വീണ്ടും കൂട്ട മാനഭംഗം

Posted on: September 18, 2014 1:17 pm | Last updated: September 19, 2014 at 12:46 am
SHARE

rapeന്യൂഡല്‍ഹി: ഓടുന്ന കാറില്‍ നിന്ന് 23കാരിയായ യുവതിയെ കൂട്ട മാനഭംഗത്തിനരയാക്കി. യുവതിയുടെ ആണ്‍ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പീഡനത്തിനിരയാക്കിയത്.
മാനഭംഗത്തിനിരയാക്കിയ ശേഷം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു. ഡല്‍ഹി പൊലീസിലെ വനിതാ കോണ്‍സ്റ്റബിളിന്റെ മകളാണ് യുവതി. സുഹൃത്തുമായി കാറില്‍ യാത്ര ചെയ്യുന്നതിനിടെ നല്‍കിയ വെള്ളം കുടിച്ച യുവതിയുടെ ബോധം നഷ്ടപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ ഇക്കാര്യം പറഞ്ഞതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതു വഴി പോയ ഓട്ടോ ഡ്രൈവര്‍ ബോധ രഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവതിയെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യ പരിശോധനയില്‍ യുവതി പീഡനത്തനിരയായതായി തെളിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.