പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ചു

Posted on: September 18, 2014 11:06 am | Last updated: September 19, 2014 at 12:46 am
SHARE

basheerന്യൂഡല്‍ഹി: പികെ ബഷീര്‍ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് സുപ്രീംകോടതി ശരിവെച്ചു. ഏറനാട് മണ്ഡലത്തില്‍ നിന്നുള്ള തിരഞ്ഞെടുപ്പാണ് ശരിവെച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി വി അന്‍വര്‍ നല്‍കിയ ഹരജി തള്ളിയ സുപ്രീംകോടതി അദ്ദേഹത്തിന് പിഴയും വിധിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തിഹത്യ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍വര്‍ കോടതിയെ സമീപിച്ചത്. തെളിവായി നല്‍കിയ സിഡി സ്വീകാര്യമല്ലെന്ന് കോടതി അറിയിച്ചു. ഉറവിടം വ്യക്തമാക്കാത്തതിനാലാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.