അമ്മയുടെയും ഇരട്ടസഹോദരങ്ങളുടെയും മരണം: കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്ത്

Posted on: September 18, 2014 9:53 am | Last updated: September 18, 2014 at 9:53 am
SHARE

പാലക്കാട്: കോട്ടായിയില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് അമ്മയും ഇരട്ട സഹോദരങ്ങളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റിലായതോടെ കൂടുതല്‍പേര്‍ പരാതികളുമായി എത്തുന്നുവെന്ന് പോലീസ്.
ജില്ലയില്‍ മുമ്പ് ഒരു കൊലപാതകം ഉള്‍പ്പെടെ 28 കേസുകളിലെ പ്രതിയായ വി കെ രവിദാസ് (35), സഹായി കോട്ടായി സ്വദേശി ബിജു (26) എന്നിവര്‍ അറസ്റ്റിലായതോടെ പണമിടില്‍ ഭീഷണിമുടക്കിയെന്നാരോപിച്ച് കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്തെത്തിയതായി പോലീസ്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതനുസരിച്ച് ഇന്നുമുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നും പോ ലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കുബേര റെയ്ഡില്‍ ആരോപ ണ വിധേയനായതിനെ തുടര്‍ന്ന് ചുമതലയില്‍ നിന്നൊഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥനെയും രവിദാസിനെയും പേടിച്ചാണ് പ ലരും പരാതി നല്‍കാന്‍ വൈകുന്നത്.
എന്നാല്‍ ഈ ഉദ്യോഗസ്ഥനെ ജില്ലയില്‍ നിന്നും മാറ്റിയാല്‍ കൂടുതല്‍ കുബേര റെയ് ഡുകള്‍ നടക്കുമെന്നും പോലീസില്‍ സംസാരവിഷയമാണ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി രവിദാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പണമിടപാട് സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലിസ് സൂപ്രണ്ട് ജി സോമശേഖരന്റെ നേതൃത്വത്തിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
പ്രതികള്‍ക്കെതിരെ ആത്മഹത്യപ്രേരണയ്ക്കും അനധികൃത പണമിടപാടിനും കേസെടുത്തിട്ടുണ്ട്. രവിദാസിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി വൈകിയും പോലിസ് നടത്തിയ പരിശോധനയില്‍ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന കംപ്യൂട്ടറും നിരവധി മുദ്രപത്രങ്ങളും ചെക്ക് ലീഫുകളും പ്രോമിസറി നോട്ടുകളും
രവിദാസ് പ്രമോദിനേയും കുടുംബത്തേയും ക്വട്ടേഷന്‍ സംഘങ്ങളെ വിട്ട് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കളും മരിച്ച യുവാവിന്റെ ഭാര്യയും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 424 പണിമിടപാട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് ഓപ്പറേഷന്‍ കു ബേര അദാലത്തുകള്‍ നടത്തുകയും ചെയ്തിട്ടും രവിദാസ് ഉള്‍പ്പെടെ പല പ്രമുഖരും ജില്ലയില്‍ സജീവമായതിനു പിന്നിലും പോലീസിലെ ജനകീയനായ ഈ ഉന്നതന്റെ പങ്കാണെന്ന് വ്യക്തമായിരുന്നു.
പാലക്കാട്: ബ്ലേഡ് -ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണിയില്‍ മനംനൊന്ത് വിഷംകഴിച്ച് ആത്മഹത്യ ചെയ്ത കോട്ടായി വറോഡ് മാധവിക്കുട്ടി അമ്മ (80), ഇരട്ട സഹോദരങ്ങളായ വിനോദ് (38), പ്രമോദ് എന്നിവരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. കോട്ടായി പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു.— ബ്ലോക്ക് പ്രസിഡന്റ് എ ശശികുമാര്‍ അധ്യക്ഷനായി.— സി പി ഐ എം ഏരിയ സെക്രട്ടറി എസ് അബ്ദുള്‍റഹ്മാന്‍, ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം കെ ചെന്താമരാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.— എ അനിതാനന്ദന്‍ സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു.—