ആസാം മുന്‍ ഡി ജി പി ശങ്കര്‍ ബാരുവ ആത്മഹത്യ ചെയ്തു

Posted on: September 17, 2014 7:39 pm | Last updated: September 17, 2014 at 7:40 pm
SHARE

shankar baruaഗോഹട്ടി: ആസാം മുന്‍ ഡി ജി പി ശങ്കര്‍ ബാരുവ സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്തു. ഗോഹാട്ടിയിലെ അദ്ദേഹത്തിന്റ വസതിയിലായിരുന്നു സംഭവം. ബാരുവയെ കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വീട്ടിലെത്തിയ അരമണിക്കൂര്‍ കഴിഞ്ഞ ഉടന്‍ അദ്ദേഹം ടെറസിലെത്തി തന്റെ പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു.
സമീപത്തെ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബാരുവ ആരോപണ വിധേയനായിരുന്നു.