എസ് വൈ എസ് ഗാസ ഫണ്ട് കൈമാറി

Posted on: September 17, 2014 6:49 pm | Last updated: September 17, 2014 at 6:49 pm
SHARE

gaza fundഅബുദാബി: ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതക്കായി കേരളത്തില്‍ സുന്നി യുവജന സംഘവും മര്‍കസും റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി സമാഹരിച്ച ഗാസ ഫണ്ട് എമിറേറ്റ് റെഡ്ക്രസന്റിന് കൈമാറി. ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ റെഡ്ക്രസന്റ് ഡെപ്യൂട്ടി സെക്രട്ടറി ശൈഖ് മുഹമ്മദ് യൂസുഫ് അല്‍ ഫഹീമിന് ആര്‍ സി എഫ് ഐ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയാണ് ഫണ്ട് കൈമാറിയത്. മുഹമ്മദ് അഹമ്മദ് അബ്ദുല്ല (ഡയറക്ടര്‍ റെഡ്ക്രസന്റ്, ഫണ്ട് റൈഡിംഗ്), അബുദാബി മര്‍കസ് പ്രസിഡന്റ്ഉസ്മാന്‍ സഖാഫി തിരുവത്ര എന്നിവര്‍ സംബന്ധിച്ചു. കേരളത്തില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച സംഖ്യയാണ് കൈമാറിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അധികൃതര്‍ മതിപ്പ് രേഖപ്പെടുത്തി.