മദ്യനയത്തില്‍ കോടതിക്ക് ഇടപെടാമെന്ന് ബാറുടമകള്‍

Posted on: September 17, 2014 11:11 am | Last updated: September 17, 2014 at 5:47 pm
SHARE

high courtകൊച്ചി: മദ്യനയം അന്താരാഷ്ട്ര കുത്തകകളെയും വന്‍കിട ഹോട്ടലുകളെയും സഹായിക്കാന്‍ വേണ്ടിയാണെന്ന് ബാറുടമകള്‍. കോടതിക്ക് മദ്യനയത്തില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നും ബാറുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാറുകള്‍ പൂട്ടിയ അനുപാദത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിഷയത്തില്‍ ഇടപെടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ബാറുമടകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്.