നുണകടവ് പാടശേഖരത്തില്‍ വിത്ത് സംഭരണം പൂര്‍ത്തിയായില്ല

Posted on: September 17, 2014 8:54 am | Last updated: September 17, 2014 at 8:54 am
SHARE

അണ്ടത്തോട്: വിളവെടുത്ത് അഞ്ച് മാസം കഴിഞ്ഞിട്ടും വിത്ത് സംഭരണം പൂര്‍ത്തിയായില്ല. സംഭരിച്ച വിത്തിന് കിട്ടേണ്ട 1.75 കോടി രൂപയുടെ വിതരണവും വൈകുന്നു.
സംസ്ഥാനത്ത് വിത്തുത്പ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 പാശേഖരങ്ങളിലായ് 500 ഹെക്ടറിലാണ് നെല്‍കൃഷി ചെയ്തത്. 1.500 ടണ്‍വിത്ത് സംഭരിച്ചെങ്കിലും ഒന്നരകോടി രൂപയാണ് വിതരണം ചെയ്തത്. പൊന്നാനി കോള്‍മേഖലയിലെ നുണകടവ് പാടശേഖരത്തിലെ വിത്തു സംഭരണം ആരംഭിച്ചതേയുള്ളൂ. രണ്ടുമാസം കഴിഞ്ഞാല്‍ അടുത്ത കൃഷിയിറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. കടംവാങ്ങി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. കടംവാങ്ങി കൃഷി ഇറക്കിയ കര്‍ഷകര്‍ കടം വീട്ടാന്‍ വീണ്ടും വായ്പ എടുക്കേണ്ട അവസ്ഥയിലാണ്. നേരത്തെ വിത്ത് സംഭരണം നടന്ന് ആഴ്ചകള്‍ക്കുള്ളില്‍ പണം ലഭിച്ചിരുന്നു. കര്‍ഷകരില്‍ നിന്ന് 25 രൂപ നിരക്കില്‍ സംഭരിച്ച് 36 രൂപക്കാണ് കൃഷിഭവന്‍ മുഖേന വിത്ത് വിതരണം ചെയ്യുന്നത്.
കൃഷിഭവനുകളില്‍ നിന്നും വിത്തിന്റെ വിലതിരിച്ച് സീഡ് അതോറിറ്റിക്ക് ലഭിക്കാത്തതും സര്‍ക്കാര്‍ ഫണ്ടുകള്‍ ലഭിക്കാത്തതുമാണ് കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കാലതാമസം നേരിടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.