Connect with us

Ongoing News

ജീവനക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധന

Published

|

Last Updated

പാലക്കാട്: സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍വര്‍ധന ഉണ്ടായതായി കണക്കുകള്‍. മൂവായിരത്തിലധികം തസ്തികകളാണ് ഒരു വര്‍ഷത്തിനിടെ കൂടിയത്. ഇത് ശമ്പളയിനത്തില്‍ സര്‍ക്കാറിന് വന്‍ ബാധ്യതയാണ്് വരുത്തിവെക്കുന്നത്. നിയമനങ്ങളില്‍ നിയന്ത്രണം വരുത്തുമെന്ന് ധന വകുപ്പ് കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കിയിട്ടും ഫലമുണ്ടായില്ല. സംസ്ഥാന സര്‍ക്കാറിന്റെ ധനച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിരവധി നിര്‍ദേശങ്ങളടങ്ങിയ ഉത്തരവ് 2013 ഒക്ടോബറില്‍ ധന വകുപ്പ് പുറപ്പെടുവിച്ചിരുന്നു. അതില്‍ പറയുന്ന ആദ്യത്തെ കാര്യമാണ് പുതിയ തസ്തികകള്‍ അനുവദിക്കില്ലെന്നും അത്യാവശ്യമുള്ള തസ്തികകള്‍ക്ക് ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും. 2013 മാര്‍ച്ച് വരെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് ശമ്പളം പറ്റുന്ന ജീവനക്കാരുടെ എണ്ണം 5,02,557 ആയിരുന്നു. 2014 മാര്‍ച്ചില്‍ ഇത് 5,06,556 ആയി വര്‍ധിച്ചു. അതായത് തസ്തിക നിയന്ത്രണം വരുത്താനുള്ള ഉത്തരവിറക്കിയിട്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3,999 പോസ്റ്റുകള്‍ വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന, സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണവും ചേര്‍ത്താണ് ഇത.് സര്‍ക്കാറിന്റെ കീഴില്‍ നേരിട്ട് വരുന്ന പോസ്റ്റുകളില്‍ 2389 എണ്ണമാണ് കൂടിയത്. സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1610 ജീവനക്കാര്‍ വര്‍ധിച്ചു.
ജീവനക്കാരുടെ എണ്ണത്തിലെ ഈ വര്‍ധന ശമ്പള ഇനത്തില്‍ സര്‍ക്കാറിന് വര്‍ഷം ചെലവാകുന്ന തുകയിലും വലിയ വര്‍ധനയുണ്ടാക്കി. 201213 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 2014 കോടിയുടെ അധികച്ചെലവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന് ഉണ്ടായത.് സര്‍ക്കാര്‍ മേഖലയില്‍ ഏതാണ്ട് മുപ്പതിനായിരത്തിന് മുകളില്‍ അധിക തസ്തികകള്‍ ഉണ്ടെന്ന് ധന വകുപ്പിന്റെ ഹൈപവര്‍ കമ്മിറ്റി ഒരു വര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. ഇവരെ ഒഴിവ് വരുന്ന തസ്തികകളിലേക്ക് പുനര്‍വിന്യസിക്കുമെന്നും 2013ല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഇത് നടപ്പിലായില്ല എന്ന് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയായി ഇതേ നിര്‍ദേശം വീണ്ടും ആവര്‍ത്തിക്കുകയാണ് ധനവകുപ്പ് ചെയ്യുന്നത്.

Latest