Connect with us

Kerala

കേരളം അന്ധവിശ്വാസങ്ങളുടെ നാടായെന്ന് വി എസ്

Published

|

Last Updated

കൊച്ചി: കേരളത്തില്‍ ജാതിക്കോമരങ്ങളുടെ അഴിഞ്ഞാട്ടമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വ്യാജ സിദ്ധന്‍മാരുടേയും ആള്‍ദൈവങ്ങളുടേയും നാടായി കേരളം മാറി. വിശ്വാസത്തിന്റെ പേരില്‍ ചൂഷണം വര്‍ധിക്കുന്നതിനൊപ്പം അന്ധവിശ്വാസം വര്‍ധിക്കുന്നുവെന്നും വി എസ് പറഞ്ഞു.
ഇത്തരം കാര്യങ്ങളില്‍ കേരളം റിവേഴ്‌സ് ഗിയറിലാണ് സഞ്ചരിക്കുന്നത്. വാദ്യകലാകാരനായ പെരിങ്ങോട് ചന്ദ്രന്റെ ജീവിത കഥയായ “തിമിലയിലെ ജാതികാലം” പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്.