നാട്ടുകാരും വിദഗ്ധ സംഘവും തമ്മില്‍ വാക്കേറ്റം

Posted on: September 14, 2014 11:07 am | Last updated: September 14, 2014 at 11:07 am
SHARE

മണ്ണാര്‍ക്കാട്: ഇവിടെ പോലീസില്ലെ എന്ന് സബ്കലക്ടര്‍.
തത്തേങ്ങലം പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ കാലങ്ങളായി സുക്ഷിച്ചു വെച്ചിരിക്കുന്ന എന്റേസള്‍ഫാന്‍ പരിശോധനക്ക് എത്തിയ വിദഗ്ദ സംഘത്തിലുള്ള വരുമായി നാട്ടുകാര്‍ വാക്കുതര്‍ക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രിക്കുന്നതിന് പോലിസ് എത്താത്തിനാലാണ് ഈ ചോദ്യം ഉയര്‍ന്നത.് പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ എന്റോസള്‍ഫാന്‍ നിക്കുന്നതിന് വിദഗ്ദ സംഘം എത്തുന്നതറിഞ്ഞ് സമീവാസികള്‍ പ്രദേശത്ത് തടിച്ചു കൂടിയിരുന്നു.
ജില്ലാ കലക്ടറും മറ്റ് റവന്യു ഉദ്യേഗസ്ഥരും ജനപ്രതി നിധികളും അടങ്ങുന്ന സംഘം തത്തേങ്ങലത്ത് പരിശോധനക്ക് എത്തിയിട്ടും ജില്ലാ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റു കുടിയായ ജില്ലാ കലക്ട്ടറടക്കമുള്ളവര്‍ എത്തിയിട്ടും മതിയായ സംരക്ഷണത്തിന് ആവശ്യമായ നിയമപാലകര്‍ എത്താത്തതിനാലാണ് സംഘത്തിലുണ്ടായിരുന്ന സബ് കലക്ടര്‍ സ്ഥലത്ത് എത്തിയ ഏക പോലീസുകാരനായ എസ് ഐ രാമകൃഷ്ണനോട് ഇങ്ങനെ ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here