Connect with us

Kasargod

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം ഉടന്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായ തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ഉടന്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷന്‍ സന്ദര്‍ശിക്കാനെത്തിയ പാലക്കാട് ഡിവിഷന്‍ മാനേജര്‍ ആനന്ദ്പ്രകാശ് ആണ് ആക്ഷന്‍ ഫോറം ഭാരവാഹികളോട് ഫുട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഫഌറ്റ്‌ഫോം മുറിച്ച് കടക്കുന്നതിനിടയില്‍ നാലുപേരാണ് അപകടത്തില്‍പെട്ട് മരിച്ചത്. ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുന്നതിന് റെയില്‍വെ 81.5 ലക്ഷം രൂപ അനുവദിച്ചത്. ഫഌറ്റ് ഫോം വൈദ്യുതീകരണം, മേല്‍ക്കൂര നിര്‍മാണം, പുതിയ കെട്ടിടം, എഗ്‌മോര്‍ എക്‌സ്പ്രസ് ഉള്‍പെടെ രണ്ട് വണ്ടികളുടെ സ്റ്റോപ്പേജ് തുടങ്ങി ആക്ഷന്‍കമ്മിറ്റി മുന്നേട്ടുവെച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഡി ആര്‍ എം ഉറപ്പ് നല്‍കി.
ഒരു ക്ലര്‍ക്കും ഒരു പോര്‍ട്ടര്‍ കം സ്വീപ്പര്‍ മാത്രമുള്ള സ്റ്റേഷനില്‍ റിസര്‍വേഷന്‍ ഉള്‍പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയതോടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും മുഴുസമയം റിസര്‍വേഷന്‍ സൗകര്യം ലഭ്യമാക്കുന്നതും റെയില്‍വെയുടെ പരിഗണനയിലുള്ളതായി ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ ധനഞ്ജയന്‍ പറഞ്ഞു.
ഒക്ടോബര്‍ രണ്ട് ശുചിത്ത് ദിന്‍ പരിപാടിയുടെ മുന്നോടിയായാണ് പാലക്കാട് ഡിവിഷനിലെ കണ്ണൂര്‍ മുതല്‍ മംഗളുരു വരേയുള്ള സ്റ്റേഷനില്‍ ഡി ആര്‍ എം സന്ദര്‍ശനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബശീര്‍, റെയില്‍വെ ആക്ഷന്‍ ഫോറം വര്‍ക്കിംഗ് ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, കണ്‍വീനര്‍ പി മഷൂദ്, എം രാമചന്ദ്രന്‍, ടിവി ചന്ദ്രദാസ്, കെവി സുധാകരന്‍, ശരീഫ് കൂലേരി ടിവി ബാലകൃഷ്ണന്‍, യു രാജന്‍ എന്നിവര്‍ സ്വീകരിച്ചു.

Latest